ഖത്തറിനെതിരെ യുദ്ധം നടത്താന്‍ സൌദി അറേബ്യ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്‍റഗണിലെ വിദഗ്ധരെ ഉദ്ധരിച്ച് ബ്രിട്ടനിലെ എക്സ്പ്രസ്സ് ഡോട്ട് കോ ഡോട്ട് യുകെ എന്ന വെബ്സൈ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. എല്ലാത്തരത്തിലും ഖത്തറിനെ ആക്രമിക്കാന്‍ സൌദി ഒരുങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് സൌദി പദ്ധതിയില്‍ നിന്ന് പിന്മാറിയത്.